ഗ്ലോബൽ മീലാദ് ടെസ്റ്റ് 2025
20 വീഡിയോ കണ്ടന്റുകളെ അടിസ്ഥാനപ്പെടുത്തി ഗ്ലോബൽ തലത്തിൽ നടക്കുന്ന പരീക്ഷയിൽ ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്ക് പങ്കെടുക്കാവുന്നതാണ്. വിദ്യാർഥികൾ, ജനറൽ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം.
അറിവ് പകരുന്നതിനും നുകരുന്നതിനും വ്യത്യസ്ത മാർഗങ്ങളുണ്ട്. പുണ്യ നബി (സ്വ)യുടെ അറിവുരീതികൾ ഇവയിൽ സർവശ്രേഷ്ടമാണ്. അധ്യാപന രീതികളിൽ ഏറ്റവും മികച്ച മാതൃകകൾ തിരുനബി സമ്മാനിച്ചിട്ടുണ്ട്. സാഹചര്യങ്ങൾക്കനുസൃതമായി അറിവ് പകർന്ന് നൽകാനുള്ള മികവ് അവിടുത്തെ പ്രത്യേകതയാണ്. സൗമ്യമായ പെരുമാറ്റത്തിൽ, ഗൗരവത്തിൽ പറയേണ്ട സ്ഥലത്ത് അങ്ങനെയും, പുഞ്ചിരിക്കേണ്ട സ്ഥലത്ത് അതുപോലെയും അറിവുകളെ കൈമാറ്റം ചെയ്യുന്നതായിരുന്നു പ്രവാചക രീതികൾ.
പ്രവാചക അധ്യാപന രീതികളിലൂടെയുള്ള അറിവിന്റെ യാത്ര
പ്രവാചക അധ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശദമായ വീഡിയോകൾ. ഓരോ വീഡിയോയും പ്രത്യേക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് പങ്കെടുക്കാവുന്ന ഗ്ലോബൽ മത്സരം. എവിടെ നിന്നും പങ്കെടുക്കാം.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ. ജനറൽ, സ്റ്റുഡന്റ് വിഭാഗങ്ങളിൽ പ്രത്യേക സമ്മാനങ്ങൾ.
വിദ്യാർഥികൾക്കും ജനറൽ വിഭാഗത്തിനും പ്രത്യേക മത്സര വിഭാഗങ്ങൾ. എല്ലാവർക്കും അവസരം.
പ്രവാചക അധ്യാപന രീതികളിലൂടെയുള്ള അറിവിന്റെ അനുഭവം. പുതിയ അറിവുകൾ നേടാം.
പരീക്ഷയുടെ വിശദവിവരങ്ങൾ
പ്രവാചക അധ്യാപനങ്ങളുടെ ലോകത്തേക്ക് സ്വാഗതം